Connect with us

Business

ജ്വല്ലറി ബിസിനസ്സിൽ വിപ്ലവം സൃഷ്ടിക്കാൻ 11 പില്ലേഴ്‌സ് പ്രോഗ്രാമുമായി TGN അക്കാദമി

സർവീസ്, ഇൻവെസ്റ്റ്മെന്റ്, സ്റ്റോക്ക് , മാർക്കറ്റിംഗ്, കസ്റ്റമർ, സ്റ്റാഫ്, സെയിൽസ്, ക്യാഷ്, പർച്ചേസ്, ഇൻസ്പെക്ഷൻ, കംപ്ലയിന്റ് എന്നിങ്ങനെ ബിസിനസിൻ്റെ 11 പ്രധാന വിഷയങ്ങളെ അധികരിച്ചുകൊണ്ടായിരിക്കും പഠനം.

Published

|

Last Updated

TGN അക്കാദമിയുടെ ഉദ്ഘാടനം എ. കെ. ജി. എസ്.എം. എ സംസ്ഥാന പ്രസിഡൻ്റ് സുരേന്ദ്രൻ നിർവ്വഹിക്കുന്നു.ദി ഗ്രാൻ്റ് ഗോൾഡ് മാനേജിംഗ് ഡയറക്റ്റർ അഡ്വ. അബ്ദുൽ കരീം പഴേരിയിൽ, ചെയർമാൻ ഷുക്കൂർ കിനാലൂർ, TGN അക്കാദമി ഫൗണ്ടർ & ചെയർമാൻ നിഷാന്ത് തോമസ്, ഡയരക്ടർ രാജേഷ് ശർമ തുടങ്ങിയവർ സമീപം.

കോഴിക്കോട്| ജ്വല്ലറി ബിസിനസ് മേഖലയിൽ മികച്ച വളർച്ചയും വിജയവും സുസ്ഥിരമായ ലാഭവും നേടാൻ സഹായിക്കുന്നതിനായി ഉടമകൾക്ക് 11 പില്ലേഴ്‌സ് പ്രോഗ്രാം അവതരിപ്പിക്കുകയാണ് കോഴിക്കോട്ട് ആസ്ഥാനമായുള്ള TGN അക്കാദമി. ഒരുപക്ഷെ ഇന്ത്യയിലെ ആദ്യത്തെ ‘ജ്വല്ലറി ബിസിനസ് ബ്ലൂപ്രിന്റ്’എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രോഗ്രാം, ഒരു ജ്വല്ലറി ബിസിനസ്സ് ലാഭകരമായി കെട്ടിപ്പടുക്കുന്നതിനുള്ള ശാസ്ത്രീയമായ ഒരു ഘടന അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. TGN അക്കാദമിയുടെ ഉൽഘാടനം എ. കെ. ജി. എസ്.എം. എ സംസ്ഥാന പ്രസിഡൻ്റ് സുരേന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ അക്കാഡമി ഡയറക്ടർ ബിനേഷ് സ്വാഗതം പറഞ്ഞു. ദി ഗ്രാൻ്റ് ഗോൾഡ് ചെയർമാൻ ഷുക്കൂർ കിനാലൂർ, മാനേജിംഗ് ഡയറക്റ്റർ അഡ്വ. അബ്ദുൽ കരീം പഴേരിയിൽ അക്കാഡമി ഡയരക്ടർ രാജേഷ് ശർമ, ഫൗണ്ടർ & ചെയർമാൻ നിഷാന്ത് തോമസ് എന്നിവർ സംസാരിച്ചു. ദി ഗ്രാൻ്റ് ഗോൾഡ് ഡയറക്ടർ ബഷീർ നന്ദി പറഞ്ഞു.

സർവീസ്, ഇൻവെസ്റ്റ്മെന്റ്, സ്റ്റോക്ക് , മാർക്കറ്റിംഗ്, കസ്റ്റമർ, സ്റ്റാഫ്, സെയിൽസ്, ക്യാഷ്, പർച്ചേസ്, ഇൻസ്പെക്ഷൻ, കംപ്ലയിന്റ് എന്നിങ്ങനെ ബിസിനസിൻ്റെ 11 പ്രധാന വിഷയങ്ങളെ അധികരിച്ചുകൊണ്ടായിരിക്കും പഠനം. ഇതിൽ ഈ 11 വിഷയങ്ങളിലും വളരെ ശാസ്ത്രീയമായ വിശകലനങ്ങളും കാഴ്ചപ്പാടുകളും ആയിരിക്കും അവതരിപ്പിക്കുക. പ്രത്യേകിച്ചും ബിസിനസ് ഉടമകളെ ലക്ഷ്യം വെച്ച് നടത്തുന്ന ഈ പ്രോഗ്രാമിൽ നിന്നും ഒരു മികച്ച എൻട്രപ്രണർ ആയിത്തീരുവാനുള്ള എല്ലാ പരിശീലനവും ലഭ്യമാകും. ബിസിനസ്സ് ഉടമകൾക്കുള്ള പ്രോഗ്രാമിന് പുറമെ, TGN അക്കാദമി ജ്വല്ലറി സ്റ്റാഫുകൾക്കായും 11 പില്ലേഴ്‌സ് പ്രോഗ്രാം ഒരുക്കുന്നുണ്ട്. ഇതിൽ സെയിൽസ് ആറ്റിറ്റ്യൂഡ്, മര്യാദ, ഡ്രസ് കോഡ്, ഡിസ്പ്ലേ തുടങ്ങിയ വിഷയങ്ങൾ ആണ് ഉൾപ്പെടുക.

ജ്വല്ലറി വ്യവസായത്തിൽ 100% ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിസിനസ്സ് ഉടമകളുടെ കൂട്ടായ്മയിൽ ആണ് അക്കാഡമി പ്രവർത്തിക്കുന്നത്. ദി ഗ്രാൻ്റ് ഗോൾഡ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് അക്കാദമിയുടെ പ്രവർത്തനം. 90 ദിവസത്തിനുള്ളിൽ വ്യക്തമായ റിസൾട്ട് ലഭിക്കും എന്നതാണ് അക്കാദമിയുടെ വാഗ്ദാനം. ആത്മവിശ്വാസമുള്ള ഒരു ടീമിനെ വളർത്തിയെടുക്കുക, ഒരു ബിസിനസിനെ ലാഭകരമായ വളർച്ചയിൽ തുടങ്ങി സമഗ്ര ബിസിനസ് പഠനമാണ് ഈ പ്രോഗ്രാമിൻ്റെ ആത്യന്തിക ലക്ഷ്യം.

ജ്വല്ലറി വ്യവസായത്തിൽ 20 വർഷത്തിലേറെ പരിചയസമ്പത്തുള്ള നിഷാന്ത് തോമസ് ആണ് TGN അക്കാദമിയുടെ സ്ഥാപകനും ചെയർമാനും. ISO സർട്ടിഫൈഡ് ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ നിഷാന്ത് അസോസിയേറ്റ്‌സിൻ്റെ സ്ഥാപകനും സിഇഒയും കൂടിയാണ് അദ്ദേഹം. 2015 മുതൽ ലൈക ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന നിഷാന്ത് തോമസ് അദ്ദേഹം കേരളത്തിലുടനീളം അഞ്ച് ശാഖകളിലായി ബ്രാൻഡ് കെട്ടിപ്പടുക്കുകയും ചെയ്തു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ പകർപ്പവകാശവും അംഗീകാരവും നേടിയ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ജ്വല്ലറി ബിസിനസ് ഗൈഡിൻ്റെ രചയിതാവ് കൂടിയാണ് നിഷാന്ത് തോമസ്. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപം TG ടവറിൽ മൂന്നാം നിലയിലാണ്
TGN അക്കാദമിപ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 7736 024 916. tgn.academy സോഷ്യൽ മീഡിയ പേജുകളും സന്ദർശിക്കുക.

 

 

Latest