National
ഭീകരാക്രമണ പ്രതികരണം: യു പി എ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചെന്ന ബി ജെ പി ആരോപണത്തിനെതിരെ കോണ്‍ഗ്രസ്സ്
രാഷ്ട്രീയമായി വിഭജിക്കാനുള്ള ശ്രമം അപലപനീയമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി | ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതില്‍ മുന്‍ യു പി എ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചെന്ന ബി ജെ പിയുടെ എക്‌സിലെ പോസ്റ്റിനെതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്ത്. രാഷ്ട്രീയമായി വിഭജിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ വിമര്‍ശിച്ചു. ബി ജെ പി നടപടി ഉചിതമോ പക്വതയുള്ളതോ അല്ല. പോസ്റ്റ് നീക്കം ചെയ്യാനും ശശി തരൂര്‍ ബി ജെ പിയെ ടാഗ് ചെയ്തുകൊണ്ട് എക്‌സില്‍ കുറിച്ചു.
ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമാണോയെന്നും സര്‍ക്കാറിന് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലേയെന്നും കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര ചോദിച്ചു.
യു പി എ ഭരണകാലത്ത് ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കീഴില്‍ ഇത് മാറിയെന്നും അവകാശപ്പെട്ട് ബി ജെ പി പങ്കുവെച്ച വീഡിയോയും കുറിപ്പുമാണ് വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചത്. യു പി എ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തില്‍നിന്ന് വ്യത്യസ്തമായി, വ്യര്‍ഥമായ സമാധാന ചര്‍ച്ചകള്‍ക്ക് നവ ഇന്ത്യക്ക് ക്ഷമയില്ല. ശത്രുക്കള്‍ക്കുള്ള സന്ദേശം വ്യക്തമാണ്. തങ്ങളോട് കളിക്കാന്‍ വരരുത്. ഇതായിയിരുന്നു ബി ജെ പി ‘എക്‌സി’ല്‍ കുറിച്ചത്.