Connect with us

Malappuram

വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി

അബൂദബി വെര്‍ച്ചൂസ് ട്രേഡിങ് കമ്പനിയിലെ പി ആര്‍ ഒ ജീവനക്കാരനായിരുന്നു.

Published

|

Last Updated

അബൂദബി | മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദുറഷീദ് (54) അബൂദബിയില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി. അബൂദബി എന്‍ എം സി റോയല്‍ ഹോസ്പിറ്റലിലായിരുന്നു മരണം. അബൂദബി വെര്‍ച്ചൂസ് ട്രേഡിങ് കമ്പനിയിലെ പി ആര്‍ ഒ ജീവനക്കാരനായിരുന്നു.

അബൂദബി ഷഹാമ ഡിവിഷനിലെ ബഹര്‍ബാഹിയ യൂണിറ്റ് പ്രവര്‍ത്തകനാobituaയിരുന്ന അബ്ദുറഷീദ് പരേതരായ അബ്ദുല്‍ഹമീദ്-അലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: സലീന. മക്കള്‍: അലീമ റെസിലിന്‍, ഫാത്തിമ റിയ, ഫാത്തിമ രിത.

നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇന്ന് രാത്രി നാട്ടിലെത്തിച്ച് നാളെ (സെപ്തം: ആറ്, ശനി) മൂന്നാക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

Latest