Kerala
ഉത്രാടനാളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ബെവ്കോ വഴി വിറ്റത് 137 കോടിയുടെ മദ്യം
കഴിഞ്ഞ 10 ദിവസത്തെ മദ്യ വില്‍പ്പന മുന്‍ വര്‍ഷത്തേക്കാള്‍ 50 കോടിയിലധികം രൂപക്കാണ് നടന്നത്.

കൊച്ചി|സംസ്ഥാനത്ത് ഉത്രാടനാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. 1.46 കോടിയുടെ മദ്യം വിറ്റ കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 1.24 കോടിയുടെ വില്‍പ്പനയുമായി കൊല്ലം ആശ്രാമം ഔട്ട്ലെറ്റ്, മൂന്നാം സ്ഥാനത്ത് 1.11 കോടിയുടെ വില്‍പ്പനയുമായി മലപ്പുറം എടപ്പാള്‍ ഔട്ട്ലെറ്റ് എന്നിവയാണ്.
കഴിഞ്ഞ 10 ദിവസത്തെ മദ്യ വില്‍പ്പന മുന്‍ വര്‍ഷത്തേക്കാള്‍ 50 കോടിയിലധികം രൂപക്കാണ് നടന്നത്. 2024ല്‍ 126 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്.
---- facebook comment plugin here -----