Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസ്; തെളിവു തേടി ക്രൈംബ്രാഞ്ച് ബെംഗളുരുവിലേക്ക്
ബെംഗളുരുവിലെ ആശുപത്രിയില്‍ എത്തിയാണ് യുവതികള്‍ ഗര്‍ഭഛിദ്രം നടത്തിതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ ചികിത്സാരേഖകള്‍ തേടി ക്രൈംബ്രാഞ്ച് ബെംഗളരുവിലേക്ക്. ഓണാവധിക്ക് ശേഷമാകും സംഘം ബെംഗളുരുവിലേക്ക് തിരിക്കുക. ആശുപത്രിയില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ബെംഗളുരുവിലെ ആശുപത്രിയില്‍ എത്തിയാണ് യുവതികള്‍ ഗര്‍ഭഛിദ്രം നടത്തിതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് ആശുപത്രിയില്‍ നിന്ന് നേരിട്ട് വിവരം തേടാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.നോട്ടീസ് നല്‍കി രേഖകള്‍ ശേഖരിക്കും. ഇരകളാക്കപ്പെട്ടവരില്‍ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമവുമുണ്ടാകും.
കേസില്‍ മൂന്നാം കക്ഷികളായവരില്‍ നിന്ന് ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. ഇരകളാക്കപ്പെട്ടവരില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.