Connect with us

National

സാങ്കേതിക തകരാര്‍; പറന്നുയരുന്നതിന് തൊട്ടുമുന്‍പ് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി

ടേക്ക് ഓഫിനു തൊട്ടുമുന്‍പാണ് ജീവനക്കാര്‍ വിമാനത്തിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്

Published

|

Last Updated

ലഖ്‌നൗ  | സാങ്കേതിക തകരാറിനെ തുടര്‍ന്നു എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുമുന്‍പ് റണ്‍വേയില്‍ നിര്‍ത്തി. ഉത്തര്‍പ്രദേശിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്നു കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പറന്നുയരുന്നതിനു തൊട്ടുമുന്‍പ് റണ്‍വേയില്‍ നിര്‍ത്തിയത്.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 1511 വിമാനത്തിനാണ് റണ്‍വേയില്‍ വച്ച് അപ്രതീക്ഷിതമായി സാങ്കേതിക തകരാര്‍ സംഭവിച്ചത്.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി പകരം വിമാനം ഒരുക്കുമെന്നു വ്യക്തമാക്കി.ടേക്ക് ഓഫിനു തൊട്ടുമുന്‍പാണ് ജീവനക്കാര്‍ വിമാനത്തിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. അതേ സമയം വിമാനത്തിനു സംഭവിച്ച സാങ്കേതിക തകരാര്‍ എന്താണെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

 

Latest