Connect with us

National

സാങ്കേതിക തകരാർ: എയർ ഇന്ത്യയുടെ അഹമ്മദാബാദ് - ലണ്ടൻ വിമാനം റദ്ദാക്കി

അഹമ്മദാബാദ് വിമാനദുരന്തത്തിന് ശേഷം ആദ്യമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് റദ്ദാക്കിയത്.

Published

|

Last Updated

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാനദുരന്തത്തിന് ശേഷം ആദ്യമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന AI-159 വിമാനമാണ് പ്രവർത്തനപരമായ കാരണങ്ങളാൽ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകുന്നേരം 3 മണിക്ക് വിമാനം പുറപ്പെടേണ്ടതായിരുന്നു വിമാനം. അപകടത്തിൽപെട്ട വിമാനം എഐ 171 എന്ന കോഡിലാണ് സർവീസ് നടത്തിയിരുന്നത്. അപകടത്തിന് ശേഷം ഈ കോഡ് മാറ്റി എ ഐ 159 എന്ന പുതിയ കോഡ് നൽകുകയായിരുന്നു.

ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടൻ തകർന്ന AI-171 ബോയിംഗ് ഡ്രീംലൈനർ വിമാനമാണ് മിനുട്ടുകൾക്കകം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിലും ജീവനക്കാരിലും ഒരാൾ ഒഴികെ എല്ലാവരും അപകടത്തിൽ മരിച്ചിരുന്നു.

---- facebook comment plugin here -----

Latest