Connect with us

International

സാങ്കേതിക തകരാര്‍; വിമാനത്തില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായി പൈലറ്റുമാര്‍ കണ്ടെത്തുകയായിരുന്നു.

Published

|

Last Updated

ഡെന്‍വര്‍ | പറക്കാന്‍ തയ്യാറെടുത്ത വിമാനത്തിലെ യാത്രക്കാരെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായി വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ തയ്യാറെടുക്കുമ്പോള്‍ പൈലറ്റുമാര്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

നോര്‍ത്ത് കരോലിനയിലേക്ക് പോകാനൊരുങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 1685നാണ് തകരാര്‍ സംഭവിച്ചത്. തകരാറിനെ തുടര്‍ന്ന് 160 യാത്രക്കാരെയും ആറ് ജീവനക്കാരെയുമാണ് ഒഴിപ്പിച്ചത്. തകരാറിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നിരുന്നു.

Latest