Connect with us

Afghanistan crisis

താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുല്‍ ഗാനി ബറാദര്‍ അഫ്ഗാന്‍ പ്രസിഡന്റായേക്കും

അഫ്ഗാന്‍ സ്വതന്ത്രമായെന്ന് താലിബാന്‍. കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്ക്‌.  ഗനി എവിടെയന്ന് വ്യക്തതയില്ല.

Published

|

Last Updated

കാബൂള്‍ അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാറിനെ പുറത്താക്കി അധികാരം പിടിച്ച താലിബാന്‍ പുതിയ ഭരണത്തിനുള്ള നടപടികള്‍ തുടങ്ങി. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുല്‍ ഗാനി ബറാദന്‍ പുതിയ പ്രസിഡന്റായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ദോഹയിലുള്ള അദ്ദേഹം ഉടന്‍ നാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം അവസാനിച്ചതായും അഫ്ഗാന്‍ ജനത സ്വതന്ത്രരായതായും താലിബാന്‍ വക്താവ് അറിയിച്ചു. അഫ്ഗാന്റെ മണ്ണ് കൈയടക്കാന്‍ പുറത്ത്‌നിന്നുള്ള ആരേയും അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.

അതിനിടെ ജനങ്ങള്‍ കൂട്ടത്തോടെ രക്ഷതേടി കാബൂള്‍ വിമാനത്താവളത്തിലെത്തി. വലിയ തിരക്കാണ് വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്. ഓരോ വിമാനത്തിലേക്കും നൂറ്കണക്കിന് പേര്‍ ഇരച്ച് കയറാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ പിരിച്ചുവിചടാന്‍ അമേരിക്കന്‍ സേന ആകാശേത്ത് വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. എംബസിയിലുള്ള തങ്ങളുടെ മുഴുവന്‍ പൗരന്‍മാരേയും മോചിപ്പിച്ചതായി അമേരിക്ക അറിയിച്ചു. ഇന്ത്യന്‍ എംബസി രണ്ട് ദിവസത്തിനകം ഒഴുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ പൗരന്‍മാരെ സുരക്ഷിതമായി അഫ്ഗാനിസ്ഥാന്‍ വിടാന്‍ അനുവദിക്കണമെന്ന് 60 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കി.

അതേ സമയം അഫ്ഗാന്‍വിട്ട പ്രഡിന്റ് അശ്‌റഫ് ഗനി എവിടെയന്ന് ഇപ്പോഴും വ്യക്തതയില്ല. അദ്ദേഹം താജിക്കിസ്ഥാനിലോ, ഉസ്ബക്കിസ്ഥാനിലോ എത്തിയേക്കുമെന്നാണ് സൂചന. രാവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് താലബിന്‍ ദേശീയ പതാക നീക്കി. പകരം താലിബാന്‍ പതാക സ്ഥാപിച്ചു. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ താലിബാന്‍ അംഗവുമുണ്ട്. മുന്‍ പ്രധാനമന്ത്രി ഗുല്‍ബുദീന്‍ ഹെക്മത്യാര്‍, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.

 

 

Latest