Connect with us

thajussaria uroos

താജുശ്ശരീഅ മൂന്നാം ഉറൂസിന് തുടക്കമായി

മൂന്നു ദിവസങ്ങളിലായി മതപ്രഭാഷണം, പ്രകീര്‍ത്തനം, ബുര്‍ദ ആസ്വാദനം തുടങ്ങിയ പരിപാടികള്‍ നടക്കും.

Published

|

Last Updated

കുമ്പള | പ്രമുഖ ആത്മീയ പണ്ഡിതനും ആയിരത്തിലേറെ പണ്ഡിതരുടെ ഗുരുവും സമസ്ത കേന്ദ്ര ഉപാധ്യക്ഷ നുമായിരുന്ന താജുശ്ശരിയാ എം അലികുഞ്ഞ് മുസ്ലിയാരുടെ മൂന്നാമത് ഉറൂസിന് തുടക്കമായി. ഞായാറാഴ്ച ഉച്ചക്ക് 12ന് പതിനായിരങ്ങള്‍ക്ക് തബറുക്ക് വിതരണം ചെയ്യുന്നതോടെ പരിപാടികള്‍ അവസാനിക്കും.

മൂന്നു ദിവസങ്ങളിലായി മതപ്രഭാഷണം, പ്രകീര്‍ത്തനം, ബുര്‍ദ ആസ്വാദനം തുടങ്ങിയ പരിപാടികള്‍ നടക്കും. കേരളത്തിലെയും കര്‍ണാടകയിലെയും ആയിരങ്ങള്‍ മൂന്നു ദിവസത്തെ ഉറൂസ് പരിപാടിക്ക് എത്തിച്ചേരും. മഖാം സിയാറത്തിന് മുട്ടം തങ്ങള്‍ നേതൃത്വം നല്കി.

തുടര്‍ന്ന് ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി പതാക ഉയര്‍ത്തി. ഖത്മുല്‍ ഖുര്‍ആനിന് സയ്യിദ് എം എസ് തങ്ങള്‍ മദനി നേതൃത്വം നല്‍കി. സ്വലാത്തുല്‍ ഹുളൂറിന് സയ്യിദ് ശഹീര്‍ തങ്ങള്‍ നേതൃത്വം നല്‍കി. രാത്രി ഏഴ് മണിക്ക് നടക്കുന്ന ബിദായ യില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മാണി ഉസ്താദ് അധ്യക്ഷത വഹിക്കും. രാത്രി നടക്കുന്ന നസ്വീഹത്തില്‍ മുഹമ്മദ് ഫാറൂഖ് നഈമികൊല്ലം പ്രഭാഷണം നടത്തും.

തുടര്‍ന്ന് നടക്കുന്ന ബുര്‍ദ മജ്‌ലിസിന് ഹാഫിള് സ്വദിഖ് ഫാളിലി,ത്വഹാ തങ്ങള്‍ പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. സമാപന കൂട്ടു പ്രാര്‍ഥന സയ്യിദ് സുഹൈല്‍ തങ്ങള്‍ നടത്തും. ഇന്നു രാവിലെ 10 മണിക്ക് മജ്ലിസ് സംഗമം അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല സംബന്ധിക്കും. വൈകുന്നേരം 4മണിക്ക് മഹ്‌ളറത്തുല്‍ ബദ്രിയ സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി 7മണിക്ക് ജലാലിയ്യ റാത്തീബിന് സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സയ്യിദ് അതാഉള്ള തങ്ങള്‍ പ്രാര്‍ഥന നടത്തും. ഉറൂസ് നിഹായ കുമ്പോല്‍ കെ എസ് അറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ നിസാമി അധ്യക്ഷത വഹിക്കും.

മുഖ്യ അതിഥികളായി മാണിക്കോത്ത് ഉസ്താദും ഹുസൈന്‍ സഅദി കെ സി റോഡും സംബന്ധിക്കും. പാത്തൂര്‍ മുഹമ്മദ് സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് വഅള് ആട്ടീരി തങ്ങളും പ്രാര്‍ത്ഥനക്ക് സയ്യിദ് സാദാത്ത് തങ്ങള്‍ നേതൃത്വം നല്‍കും. നാളെ രാവിലെ 9മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് ഹാമിദ് തങ്ങള്‍ മഞ്ചേശ്വരം നേതൃത്വം നല്‍കും. തുടര്‍ന്ന് മൗലിദ് സദസ്സിന് സ്വാലിഹ് സഅദിയും തഹ്ലീല്‍ മജ്‌ലിസിന് സയ്യിദ് മുനീര്‍ തങ്ങള്‍ സമാപന കൂട്ട് പ്രാര്‍ഥനക്ക് സയ്യിദ് ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം നടത്തും.

ഫോട്ടോ: താജുശ്ശരീഅ മൂന്നാം ഉറൂസിന് തുടക്കം കുറിച്ച് ബി എസ്പ അബ്ദുള്ള കുഞ്ഞി ഫൈസി പതാക ഉയര്‍ത്തുന്നു

 

Latest