sys
എസ് വൈ എസ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് നാടിന് സമര്‍പ്പിച്ചു
സമസ്ത സെക്രട്ടറി ബദറുസാദാത്ത് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ നിര്‍വഹിച്ചു

എസ് വൈ എസ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് മഞ്ചേരിയില്‍ സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
മലപ്പുറം | വിദ്യാഭ്യാസ, കരിയര്‍ മേഖലയില്‍ സമഗ്ര പരിശീലനം ലക്ഷ്യം വെച്ച് എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി യില്‍ സ്ഥാപിതമാകുന്ന ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമര്‍പ്പണം സമസ്ത സെക്രട്ടറി ബദറുസാദാത്ത് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ നിര്‍വ്വഹിച്ചു.
മഞ്ചേരി ഇരുപത്തി രണ്ടാം മൈലില്‍ നടന്ന പരിപാടിയില്‍ പി ഉബൈദുല്ല എം എല്‍ എ മുഖ്യാതിഥിയായിരുന്നു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി കെ ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ് കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കേരള സ്റ്റേറ്റ് ന്യൂനപക്ഷ വികസന ധന കാര്യ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ ടി അബ്ദുറഹ്മാന്‍ ,കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ പ്രഫ. കെ എം എ റഹീം, സി പി സൈതലവി, എം അബൂബക്കര്‍ പടിക്കല്‍, വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, കെ കുഞ്ഞീതു മുസ്ലിയാര്‍, കെ പി ജമാല്‍ കരുളായി, എ പി ബഷീര്‍, കെ പി അനസ്, മൊയ്തീന്‍ കുട്ടി ഹാജി വീമ്പൂര്‍, ഒ എം എ റഷീദ്, വി പി എം ഇസ്ഹാഖ്, കരുവള്ളി അബ്ദു റഹീം,സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി,സയ്യിദ് മുര്‍തള ശിഹാബ് സഖാഫി, പി പി മുജീബ് റഹ്മാന്‍ പ്രസംഗിച്ചു.
ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌കില്‍ പാര്‍ക്ക്, ഹയര്‍ എജുക്കേഷന്‍ സപ്പോര്‍ട്ട്, കരിയര്‍ കൗണ്‍സലിംഗ്, പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്, സംരംഭകത്വ ട്രെയിനിംഗ്, കരിയര്‍ ക്ലിനിക്, ട്രെയിനിംഗ് സെന്റര്‍, ഫിനിഷിംഗ് സ്‌കൂള്‍ , റിക്രൂട്ട്മെന്റ് ട്രെയിനിംഗ് തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 10,000 തൊഴില്‍ അവസരങ്ങള്‍, 1,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 500 സംരംഭങ്ങള്‍ എന്നിവ മിഷന്‍ 2030 ന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി പബ്ലിക് റിലേഷന്‍ സമിതി സംഘടിപ്പിച്ച കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.