Malappuram
എസ് വൈ എസ് ' ബ്ലൂ പ്രിന്റിന്' പ്രൗഢമായ തുടക്കം
യൂണിറ്റുകളില്‍ നടന്ന അപ്‌ഡേഷന്‍ ശില്പശാലകളോടനുബന്ധിച്ചാണ് ബ്ലൂ പ്രിന്റ് സംഘടിപ്പിക്കുന്നത്

മലപ്പുറം | എസ് വൈ എസ് സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി നടക്കുന്ന ‘ബ്ലൂ പ്രിന്റ് ‘ ശില്പശാലക്ക് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ പ്രൗഢമായ തുടക്കം. മഞ്ചേരി കാരക്കുന്ന് അല്‍ ഫലാഹില്‍ നടന്ന ജില്ലാ തല ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ശക്കീര്‍ നിര്‍വ്വഹിച്ചു.
യൂണിറ്റുകളില്‍ നടന്ന അപ്‌ഡേഷന്‍ ശില്പശാലകളോടനുബന്ധിച്ചാണ് ബ്ലൂ പ്രിന്റ് സംഘടിപ്പിക്കുന്നത്. ഈസ്റ്റ് ജില്ലയിലെ 12 സോണ്‍ കേന്ദ്രങ്ങളിലാണ് സ സംഗമങ്ങള്‍ നടക്കുന്നത്. കൊണ്ടോട്ടി കോളനി റോഡ്,കൊളത്തൂര്‍ തെക്കുംപുറം സിറാജുല്‍ ഹുദ,എടക്കര സമസ്ത സെന്റര്‍ എന്നിവിടങ്ങളില്‍ നടന്ന ശില്പശാലകള്‍ക്ക് യഥാക്രമം ജില്ലാ വൈസ് പ്രസിഡന്റ് കെ സൈനുദ്ദീന്‍ സഖാഫി, ജില്ലാ സെക്രട്ടറിമാരായ പി പി മുജീബ് റഹ്മാന്‍, പി ടി നജീബ് എന്നിവര്‍ നേതൃത്വം നല്‍കി. എം അബ്ദു റഹ്മാന്‍,സയ്യിദ് പൂക്കോയ തങ്ങള്‍,സുല്‍ഫിക്കര്‍ അരീക്കോട്, ഹസൈനാര്‍ ബാഖവി, അലി സഖാഫി സംസാരിച്ചു.