Kerala
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സര്‍വകലാശാല ഭരണത്തില്‍ ഇടപെടാനാകില്ല; നോട്ടീസ് നല്‍കി വി സി മോഹനന്‍ കുന്നുമ്മല്‍
ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും സിന്‍ഡിക്കേറ്റിന് അവകാശമില്ല.

തിരുവനന്തപുരം | ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും സിന്‍ഡിക്കേറ്റിന് അവകാശമില്ലെന്ന് കാട്ടി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന് നോട്ടീസ് നല്‍കി വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പന്‍ ആണ് വൈസ് ചാന്‍സിലര്‍ക്കുവേണ്ടി നോട്ടീസ് നല്‍കിയത്.
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സര്‍വകലാശാല ഭരണത്തില്‍ ഇടപെടാനോ ഫയലുകള്‍ വിളിച്ചുവരുത്താനോ പാടില്ല. സിന്‍ഡിക്കേറ്റ് യോഗത്തില്‍ മാത്രമാണ് അംഗങ്ങള്‍ക്ക് അധികാരം പ്രയോഗിക്കാന്‍ അവകാശമുള്ളത്. അല്ലാത്ത സാഹചര്യങ്ങളില്‍ വി സിയുടെ അനുമതിയോട് കൂടിയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. യോഗത്തിന് പുറത്ത് സിന്‍ഡിക്കേറ്റ് പുറപ്പെടുവിക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സര്‍വകലാശാല ഭരണത്തില്‍ ഇടപെടാന്‍ കഴിയില്ല. അംഗങ്ങളുടെ സമന്‍സുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ല. അത്തരത്തില്‍ ഇടപെടലുകള്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ വി സിയെ അറിയിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കി.