Connect with us

National

14 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകി

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജെ. നിഷ ബാനുവിനെ കേരള ഹൈക്കോടതിയിലേക്കും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്ര ശേഖരൻ സുധയെ ഡൽഹി ഹൈക്കോടതിയിലേക്കും മാറ്റാൻ ശുപാർശ ചെയ്തു

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ 14 ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകി. മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജെ. നിഷ ബാനുവിനെ കേരള ഹൈക്കോടതിയിലേക്കും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്ര ശേഖരൻ സുധയെ ഡൽഹി ഹൈക്കോടതിയിലേക്കും മാറ്റാൻ ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ കൊളീജിയം ഓഗസ്റ്റ് 25, 26 തീയതികളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ജസ്റ്റിസ് അതുൽ ശ്രീധരനെ മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് ഛത്തീസ്ഗഢിലേക്കും ജസ്റ്റിസ് സഞ്ജയ് അഗർവാളിനെ ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ നിന്ന് അലഹബാദിലേക്കും ജസ്റ്റിസ് ദിനേശ് മേത്തയെ രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് ഡൽഹിയിലേക്കും മാറ്റി.

ജസ്റ്റിസ് അവ്നീഷ് ജിംഗനെ രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് ഡൽഹിയിലേക്കും, ജസ്റ്റിസ് അരുൺ മോംഗയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് രാജസ്ഥാനിലേക്കും മാറ്റി. ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗിനെ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് പട്‌നയിലേക്കാണ് മാറ്റിയത്.

ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിനെ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് കൽക്കട്ടയിലേക്ക്, ജസ്റ്റിസ് മാനവേന്ദ്രനാഥ് റോയിയെ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക്, ജസ്റ്റിസ് ഡോണാഡി രമേഷിനെ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക്, ജസ്റ്റിസ് സന്ദീപ് നട്‌വർലാൽ ഭട്ടിനെ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് മധ്യപ്രദേശിലേക്ക്, ജസ്റ്റിസ് താരാ വിതസ്ത ഗഞ്ചുവിനെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് കർണാടകയിലേക്ക്, ജസ്റ്റിസ് ശുഭേന്ദു സമന്തയെ കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് എന്നിങ്ങനെയാണ് മറ്റു മാറ്റങ്ങൾ.

Latest