Ongoing News
സുനില്‍ ഛേത്രിയില്ല; കാഫ നാഷന്‍സ് കപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഖാലിദ് ജമീല്‍
പുതിയ പരിശീലകന്‍ ഖാലിദ് ജമീലാണ് 35 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി | സീനിയര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയില്ലാതെ കാഫാ നാഷന്‍സ് കപ്പ് ഫുട്ബോളിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം. പുതിയ പരിശീലകന്‍ ഖാലിദ് ജമീലാണ് 35 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്.
മുതിര്‍ന്ന താരങ്ങളായ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്, രാഹുല്‍ ബേക്കെ, റോഷന്‍ സിങ്, ഉദാന്താ സിങ്, ലാലിയന്‍സുല ചാങ്തെ എന്നിവര്‍ പട്ടികയിലുണ്ട്. ആഷിഖ് കുരുണിയന്‍, കെ പി രാഹുല്‍, അലക്സ് സജി, സഹല്‍ അബ്ദുല്‍സമദ്, എം എസ് ജിതിന്‍, ആര്‍മി താരം സുനില്‍ ബെഞ്ചമിന്‍ എന്നീ മലയാളി താരങ്ങളും പട്ടികയില്‍ ഇടംപിടിച്ചു.
ബെംഗളൂരുവില്‍ തുടങ്ങിയ ക്യാമ്പില്‍ ഇതുവരെ 22 താരങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഡ്യൂറന്‍ഡ് കപ്പിനു ശേഷം എത്തും. ഈമാസം 29-ന് താജിക്കിസ്താനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.