Kerala
സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന പ്രസ്താവന; കെ സുധാകരനെതിരെ സി പി എം
സുധാകരന്‍ പങ്കുവച്ചത് ആര്‍ എസ് എസിന്റെ ഉള്ളിലിരുപ്പാണ്. കെ പി സി സി പ്രസിഡന്റ് സംഘ്പരിവാറിന് കുഴലൂത്തു നടത്തുകയാണ്.

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് സി പി എം. പ്രസ്താവനയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സുധാകരന്‍ പങ്കുവച്ചത് ആര്‍ എസ് എസിന്റെ ഉള്ളിലിരുപ്പാണ്. കെ പി സി സി പ്രസിഡന്റ് സംഘ്പരിവാറിന് കുഴലൂത്തു നടത്തുകയാണെന്നും സി പി എം കുറ്റപ്പെടുത്തി.
---- facebook comment plugin here -----