Connect with us

Uae

സുഡാനിലെ കഥ അടിസ്ഥാനമില്ലാത്തത്: യു എ ഇ

കൊളംബിയൻ കൂലിപ്പടയാളികളുമായി പോയ ഒരു ഇമാറാത്തി വിമാനം നശിപ്പിച്ചതായും 40 പേരുടെ മരണത്തിനിടയാക്കിയതായും സുഡാൻ സായുധ സേനയുടെ പ്രഖ്യാപനം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശ കാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ നിഷേധിച്ചു.

Published

|

Last Updated

ദുബൈ|കൊളംബിയൻ കൂലിപ്പടയാളികളുമായി പോയ ഒരു ഇമാറാത്തി വിമാനം നശിപ്പിച്ചതായും കുറഞ്ഞത് 40 പേരുടെ മരണത്തിനിടയാക്കിയതായും സുഡാൻ സായുധ സേനയുടെ പ്രഖ്യാപനം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശ കാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ നിഷേധിച്ചു. ഈ ആരോപണങ്ങൾ “അടിസ്ഥാനരഹിതം’ ആണ്. അവ “പൂർണമായും തെറ്റാണ്, യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലല്ല, അതോറിറ്റിയുടെ തെറ്റായ വിവരങ്ങളുടെയും വ്യതിചലനത്തിന്റെയും തുടർച്ചയായ പ്രചാരണമാണിത്.’ ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച വൈകി, ഡാർഫറിലെ നയാല വിമാനത്താവളത്തിൽ യു എ ഇ വിമാനം “ബോംബിട്ട് പൂർണമായും നശിപ്പിക്കപ്പെട്ടു.’ എന്നാണ് സുഡാനിലെ ഒരു സൈനിക സ്രോതസിനെ ഉദ്ധരിച്ചുവന്ന തെറ്റായ റിപ്പോർട്ട്.

“യുദ്ധം ചെയ്യുന്ന കക്ഷികളിൽ’ ഒരാൾ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്  പ്രത്യേകിച്ച് പ്രാധാന്യമർഹിക്കുന്നതാണ്. അവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആഖ്യാനം നടത്തുകയാണ്.’ യു എ ഇ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.  റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന് വേണ്ടി പോരാടാൻ ഇമാറാത്തി രാഷ്ട്രം കൊളംബിയൻ കൂലിപ്പടയാളികളെ നിയമിക്കുന്നുവെന്ന സുഡാനീസ് പോർട്ട് അതോറിറ്റിയുടെ അവകാശവാദത്തെ യു എ ഇ ശക്തിയുക്തം നിഷേധിച്ചു.

 

 

---- facebook comment plugin here -----

Latest