Kerala
ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു; സൈബര്‍ ആക്രമണം നടന്നതായി ആരോപണം
കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്

തിരുവനന്തപുരം | സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യ(18)യാണ് ജീവനൊടുക്കിടിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. സൗഹൃദം അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായതായി പറയപ്പെടുന്നു
കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആദിത്യ. പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
---- facebook comment plugin here -----