Connect with us

education minister press meet

എസ് എസ് എല്‍ സി, പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

എട്ട് മുതല്‍ 12വരെ ജി സ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി, പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷകള്‍ക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. സംസ്ഥാനത്തെ രൂക്ഷ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ രേഖപ്പെടുത്തും. എട്ട് മുതല്‍ 12വരെ ജി സ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.
പരീക്ഷകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും സ്‌കൂളിലെ സാഹചര്യം പരിശോധിച്ച് മോഡല്‍ പരീക്ഷകള്‍ നടത്താവുന്നതാണ്. കൊവിഡ് പോസറ്റീവായ കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. അധ്യാപകര്‍ വിദ്യാര്‍ഥികളുമായി നിരന്തരം ആശയ വിനിമയം നടത്തണം.

 

Latest