Connect with us

Pathanamthitta

എസ് എസ് എഫ് പത്തനംതിട്ട ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

Published

|

Last Updated

പത്തനംതിട്ട | എസ് എസ് എഫ് 28-മത് എഡിഷൻ ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിച്ചു മൂന്ന് ദിവസങ്ങളിലായി ഫിജിറ്റലായി നടന്ന പരിപാടികളിൽ യൂണിറ്റ് മുതൽ സെക്ടർ തലങ്ങളിൽ വരെയും മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ വിദ്യാത്ഥികളാണ് അഞ്ച് വിഭാഗങ്ങളിലായ് വിവിധ ഇനങ്ങളിൽ ജില്ലയിൽ മത്സരിച്ചത്.

പത്തനംതിട്ടയിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് കെ യു ജെനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു

കവി വിനോദ് മുളമ്പുഴ മുഖ്യ അതിഥിയായിരുന്നു. അഷ്റഫ് ഹാജി അലങ്കാർ,സാബിർ മഖ്ദൂമി,സലാഹുദ്ദീൻ മദനി,എ എം ഇസ്മായിൽ,സലാം സഖാഫി,റിജിൻ ഷാ കോന്നി,അൻസർ മുസ്‌ലിയാർ,ഷാഹുദ്ദീൻ അരുവാപ്പുലം,അദ്നാൻ ഇസ്മായിൽ, നിസാം നിരണം,സയ്യിദ് ബാഫഖ്‌റുദ്ദീൻ ബുഖാരി,എ പി മുഹമ്മദ് അഷ്ഹർ,സുധീർ വഴിമുക്ക്,അസ്ലം ജൗഹരി,മദ്ലാജ് പ്രസംഗിച്ചു.