Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിയെയും ബാലമുരുകനെയും എസ് ഐ ടി ചോദ്യം ചെയ്തു; വിട്ടയച്ചു

മണിയുടെ മറ്റൊരു സഹായിയായ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്തു. രാത്രിയോടെ മൂന്നുപേരെയും വിട്ടയക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെയും സഹായികളായ ബാലമുരുകനെയും ശ്രീകൃഷ്ണനെയും പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ചോദ്യം ചെയ്തശേഷം വിട്ടയച്ചു. പ്രവാസി വ്യവസായിയാണ് ഇവര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നത്.

ഇന്ന് രാവിലെ 10.30നാണ് മണിയും ബാലമുരുകനും എസ് ഐ ടി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ 10 മണിക്കൂര്‍ നീണ്ടു. ഉച്ചയോടെയാണ് മണിയുടെ മറ്റൊരു സഹായിയായ ശ്രീകൃഷ്ണന്‍ എത്തിയത്. ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ മൂന്നുപേരെയും വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ ആറു വര്‍ഷമായി ഡി മണിക്കുണ്ടായ സാമ്പത്തിക വളര്‍ച്ച ഉള്‍പ്പെടെ എസ് ഐ ടി ചോദിച്ചുവെന്നാണ് വിവരം. കേസില്‍ സി പി എം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എസ് ഐ ടി കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്ത വിവരവും ഇന്ന് പുറത്തുവന്നിരുന്നു.

 

 

Latest