Kerala
സി പി എം നേതാവും മുന്‍ എം എല്‍ എയുമായ കെ കെ നാരായണന്‍ അന്തരിച്ചു
പെരളശ്ശേരിയില്‍ നടന്ന എന്‍ എസ് എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
കണ്ണൂര്‍ | സി പി എം നേതാവും ധര്‍മ്മടം മുന്‍ എം എല്‍ എയുമായ കെ കെ നാരായണന്‍ (77) അന്തരിച്ചു. പെരളശ്ശേരിയില്‍ നടന്ന എന്‍ എസ് എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
2011 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവായ മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയാണ് നാരായണന്‍ നിയമസഭയിലേക്കെത്തിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷനായിരുന്നു.
കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്ക് അധ്യക്ഷന്‍, എ കെ ജി സ്മാരക സഹകരണ ആശുപത്രി അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
---- facebook comment plugin here -----


