Kozhikode
ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി
കോവൂര്‍ സ്വദേശി സാലിഹാണ് മരിച്ചത്. ഗുറാബിയിലെ താമസ സ്ഥലത്തായിരുന്നു മരണം. ഐ സി എഫ് ഗുറാബി അമല്‍ യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു.
റിയാദ് | കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് കോവൂര്‍ സ്വദേശി സാലിഹാണ് മരിച്ചത്. ഗുറാബിയിലെ താമസ സ്ഥലത്തായിരുന്നു മരണം. ഐ സി എഫ് ഗുറാബി അമല്‍ യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു.
റിയാദിലെ സാമൂഹിക രംഗത്ത് സജീവമായിരുന്ന സാലിഹിന്റെ മരണം ഞട്ടലോടെയാണ് റിയാദിലെ പ്രവാസി സമൂഹം കേട്ടത്. വെള്ളിയാഴ്ച ബത്ഹയില്‍ നടന്ന ആര്‍ എസ് സി സാഹിത്യോത്സവില്‍ സജീവമായി പങ്കെടുക്കുകയും ജേതാക്കള്‍ക്ക് സമ്മാന വിതരണം നിര്‍വഹിക്കുകയും ചെയ്തിരുന്നു.
കുടുംബത്തോടൊപ്പം റിയാദില്‍ താമസിച്ചുവരികയായിരുന്നു സാലിഹ്. ഭാര്യ: ഷംന ഗുറാബി ഹാദിയ ടീം ഉമൈറ കൂടിയാണ്. രണ്ട് മക്കളുണ്ട്. മരണാനുബന്ധ നടപടിക്രമകള്‍ ഐ സി എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.



