Connect with us

Kerala

ആറ് വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും

കുട്ടി ഒരുവര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു

Published

|

Last Updated

കൊച്ചി|എറണാകുളം എളമക്കരയില്‍ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും. പീഡന വിവരം മറ്റാര്‍ക്കെങ്കിലും അറിയാമായിരുന്നോ എന്നതിലും പോലീസ് വ്യക്തത വരുത്തും. പെണ്‍കുട്ടി ഒരുവര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പും പീഡനം നടന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. സംഭവത്തില്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആരാണ് പീഡിപ്പിച്ചതെന്നതില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് പോലീസ്. അതേസമയം, കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. അമ്മ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയേയും അച്ഛനേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കുഞ്ഞിനേയും തൂങ്ങി മരിച്ച നിലയില്‍ പിതാവിനെയും കണ്ടെത്തുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest