Kerala
എം ഡി എം എ; രണ്ട് കേസുകളിലായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
അറസ്റ്റിലായത് ഇരവിപേരൂര്‍ വലിയകുന്നത്ത് എസ് എസ് ഭവനില്‍ സുജിത്ത് സതീശന്, തിരുവല്ല മുണ്ടകത്തില്‍ വീട്ടില്‍ ഡാന്‍ എബ്രഹാം, കുമ്പനാട് ചരിവുപറമ്പില്‍ വീട്ടില്‍ ജോണ്സണ് സോളമന് എന്നിവര്‍.
പത്തനംതിട്ട | എം ഡി എം എ കൈവശം സൂക്ഷിച്ച് വില്പന നടത്തിവന്ന രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് യുവാക്കളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ബസ്സോട്ട ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ഇരവിപേരൂര്‍ നന്നൂര്‍ വലിയകുന്നത്ത് എസ് എസ് ഭവനില്‍ സുജിത്ത് സതീശന് (28), തിരുവല്ല മുണ്ടകത്തില്‍ വീട്ടില്‍ ഡാന്‍ എബ്രഹാം (25) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 0.931 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ മൂന്ന് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പ്രതികളെ പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രണ്ടാമത്തെ കേസില്‍ 0.774 ഗ്രാം എം ഡി എം എ കൈവശം സൂക്ഷിച്ചതിന് കുമ്പനാട് കിഴക്കേ വെള്ളിക്കര ചരിവുപറമ്പില്‍ വീട്ടില്‍ ജോണ്സണ് സോളമന് (28)നെ മഞ്ഞാടി ഭാഗത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന്റെ ഉറവിടം, പ്രതികള്‍ക്ക് ലഹരിമരുന്ന് ലഭിച്ച സാഹചര്യം, വില്പനക്കായി മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. തിരുവല്ല സി ഐ. കെ എസ് ഗോപകുമാര്‍, എസ് എച്ച് ഒ. റിയാസ് റഹീം, എസ് ഐ. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Three youths were arrested in Thiruvalla with MDMA across two separate cases. Police seized the synthetic narcotics as part of ongoing anti-drug enforcement drives in Kerala. Legal proceedings and further investigation are underway.




