Connect with us

Kerala

ജൂത സിനഗോഗിന് സമീപം തീവെച്ച കേസ്; പ്രതി എബിന്‍ പോള്‍ എന്‍ ഐ എ കസ്റ്റഡിയില്‍

എന്‍ഐഎ കേസുകളുടെ വിചാരണയ്ക്കായുള്ള പ്രത്യേക കോടതിയുടേതാണ് നടപടി

Published

|

Last Updated

കൊച്ചി |  എറണാകുളം കടവുംഭാഗം ജൂത സിനഗോഗിനു സമീപത്തെ സ്ഥാപനത്തിനു തീവച്ച കേസില്‍ ഒന്നാം പ്രതി എബിന്‍ ബി പോളിനെ (32) നാലു ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎ കേസുകളുടെ വിചാരണയ്ക്കായുള്ള പ്രത്യേക കോടതിയുടേതാണ് നടപടി. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ നവംബര്‍ 27 വൈകുന്നേരം അഞ്ച് വരെയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 12ന് പുലര്‍ച്ചെ 2.30ഓടെ മാര്‍ക്കറ്റ് റോഡിലെ പഴയ കടവുംഭാഗം ജൂത സിനഗോഗിന് മുന്നിലുള്ള ‘കൊച്ചിന്‍ ബ്ലോസംസ് അക്വേറിയം നഴ്‌സറി’യുടെ ഗേറ്റില്‍ ദ്രാവകം ഒഴിച്ച് തീവെച്ച സംഭവത്തിലാണ് കേസ്. പോലീസ് സംരക്ഷണമുണ്ടായിരുന്ന ജൂത സമൂഹാംഗം നടത്തുന്നതായിരുന്നു ഈ നഴ്‌സറി.സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ് ഒക്ടോബര്‍ 13ന് അറസ്റ്റ് ചെയ്തു. ഫോണുകള്‍ പരിശോധിച്ചതില്‍ ജൂത ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കാനും ജൂത സമൂഹത്തില്‍ ഭീതി പരത്താനുമായിരുന്നു ഗൂഢാലോചനയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി

Content Highlights: A special NIA court remanded first accused Ebin B Paul to four days of NIA custody until November 27 in the Kochi synagogue nursery arson case. The October 12 attack targeted an aquarium nursery near the Kadavumbhagom synagogue on Market Road. Phone analysis indicated a plot to target Jewish places of worship and create fear.

---- facebook comment plugin here -----

Latest