Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവും പിഴയും

50,000 രൂപ പിഴയൊടുക്കാനും വിധിച്ചിട്ടുണ്ട്

Published

|

Last Updated

തൃശൂര്‍ |  കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു കോടതി. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയൊടുക്കാനും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ കേസിലാണ് വിധി

2022ലാണ് കേസിന് ആസ്പദമായ സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. വിധിക്കെതിരായ അപ്പീല്‍ ഒരു മാസത്തിനകം നല്‍കാന്‍ സമയം അനുവദിച്ച കോടതി ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പോലീസിനോടു പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശ്രീജിത്ത് രവി പിടിയിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി. സമാനമായ കേസില്‍ നേരത്തെ പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട് ്.

Content Highlights: A Thrissur fast track special court sentenced actor Sreejith Ravi to one year imprisonment and a Rs 50,000 fine in a 2022 Ayyanthole case. The court granted him bail with time to file an appeal within a month. CCTV footage and car details aided the probe into the incident.

---- facebook comment plugin here -----

Latest