Connect with us

National

ഇസ്‌റാഈലിനോടുള്ള രാഹുല്‍ ഗാന്ധിയുടെ ആഭിമുഖ്യം; ഡാനിയല്‍ കാര്‍മോണിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: ഐ എന്‍ എല്‍

രാഹുല്‍ ഗാന്ധിയുടെ ഇസ്‌റാഈല്‍ അനുകൂല നിലപാട് യാദൃച്ഛികമായോ നാക്കുപിഴയായോ ഉണ്ടായതല്ലെന്നും, മറിച്ച് ബോധപൂര്‍വം രൂപപ്പെട്ട രാഷ്ട്രീയ നിലപാടാണെന്നുമാണ് ഈ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നതെന്ന് ഐ എന്‍ എല്‍

Published

|

Last Updated

ന്യൂഡല്‍ഹി  | മഹാത്മാഗാന്ധിയുടെ കാലം മുതല്‍ ഇന്ത്യ പിന്തുടര്‍ന്നുപോന്ന ഫലസ്തീന്‍ അനുകൂല നിലപാടില്‍നിന്നുള്ള വ്യതിയാനത്തിന് തുടക്കമിട്ട നരസിംഹറാവു സര്‍ക്കാരിന്റെ നയപരമായ മാറ്റത്തിന്റെ തുടര്‍ച്ചയായാണ് രാഹുല്‍ ഗാന്ധിയുടെ ഇസ്‌റാഈലിനോടുള്ള വര്‍ധിച്ചുവരുന്ന ആഭിമുഖ്യമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍) ദേശീയ കമ്മിറ്റി . ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ട് ഇന്ത്യയുടെ പരമ്പരാഗത ഫലസ്തീന്‍ അനുകൂല നിലപാടില്‍നിന്ന് വ്യതിചലിച്ചത് അന്നത്തെ നരസിംഹറാവു സര്‍ക്കാരായിരുന്നുവെന്നും ഐ എന്‍ എല്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിക്ക് ഇസ്‌റാഈലിനോടുള്ള അനുകൂലമായ സമീപനം രൂപപ്പെടുത്തുന്നതില്‍ തനിക്ക് പങ്കുണ്ടെന്ന് മുന്‍ ഇസ്‌റാഈല്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മോണ്‍ പരസ്യമായി വെളിപ്പെടുത്തിയത് ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഇസ്‌റാഈല്‍ അനുകൂല നിലപാട് യാദൃച്ഛികമായോ നാക്കുപിഴയായോ ഉണ്ടായതല്ലെന്നും, മറിച്ച് ബോധപൂര്‍വം രൂപപ്പെട്ട രാഷ്ട്രീയ നിലപാടാണെന്നുമാണ് ഈ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നതെന്ന് ഐ എന്‍ എല്‍ ചൂണ്ടിക്കാട്ടി.

സംഘപരിവാറിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ത്തന്നെ ആഗോള സമാധാനത്തിന് ഭീഷണിയുയര്‍ത്തുന്ന സയണിസ്റ്റ് രാഷ്ട്രത്തെ പിന്തുണയ്ക്കുന്നത് കടുത്ത രാഷ്ട്രീയ ഇരട്ടത്താപ്പാണ്. നിരപരാധികളായ നൂറുകണക്കിന് മനുഷ്യരെയും കുട്ടികളെയും കൊന്നൊടുക്കിയ ഇസ്‌റാഈല്‍ നിലപാടില്‍ മഹാത്മാഗാന്ധി മുതല്‍ ഇന്ദിരാഗാന്ധി വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന അടിസ്ഥാന രാഷ്ട്രീയ നിലപാടിലേക്ക് രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി സമദ് നരിപ്പറ്റയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Content Highlights: The Indian National League national committee criticized Rahul Gandhi’s growing tilt toward Israel following remarks by former Israeli ambassador Daniel Carmon. The party linked the shift to the Narasimha Rao government’s policy change and urged Gandhi to return to Congress’s traditional Palestine stance

---- facebook comment plugin here -----

Latest