National
പശ്ചിമ ബംഗാള്‍ പശ്ചിം ബംഗയാക്കും; പേര് മാറ്റം പ്രഖ്യാപിച്ച് സുവേന്ദു അധികാരി
നിയമസഭയില്‍ ഇത് സംബന്ധിച്ച ബില്‍ പാസായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി
കൊല്‍ക്കത്ത | പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനൊരുങ്ങി സുവേന്ദു അധികാരിയുടെ സര്‍ക്കാര്‍. പശ്ചിം ബംഗ എന്നാണ് പുതിയ പേര്. പശ്ചിമ ബംഗാളിന്റെ ബംഗാളി ഭാഷയാണ് പശ്ചിം ബംഗ. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിയമസഭയില്‍ ഇത് സംബന്ധിച്ച ബില്‍ പാസായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ പേര് മാറ്റാന്‍ ബില്‍ കൊണ്ടുവരും. പശ്ചിമ ബംഗാള്‍ നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ 4 മുതല്‍ 14 വരെയാണ് നടക്കുക. പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് ഏറെ പഴക്കമുണ്ട്. 1999ല്‍ ഇടതുമുന്നണി സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ പേര് ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റാനുള്ള നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്.
Content Highlights: Chief Minister Suvendu Adhikari announced that the cabinet approved renaming West Bengal to Paschim Banga. A proposal will be tabled during the upcoming winter assembly session starting December 4 before seeking central approval. The move to call the state Paschim Banga ties to partition history and earlier proposals dating back to 1999





