National
അയോധ്യ-നേപ്പാള്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു; സരയു-കമല എക്സ്പ്രസ് 28 മുതല്‍
അയോധ്യ മുതല്‍ നേപ്പാള്‍ വരെ പത്ത് സ്റ്റേഷനുകളുണ്ടാകും
ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ അയോധ്യയേയും നേപ്പാളിലെ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അയോധ്യ കന്റോണ്മെന്റില് നിന്ന് ജനക്പൂര്‍ ധാമിനെ ബന്ധിപ്പിക്കുന്ന 604 കിലോമീറ്റര്‍ ദൂരമുള്ള ട്രെയിന്‍ സര്‍വീസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഇരുവരും ഫ്ലാഗ് ഓഫ് ചെയ്തത്.
സരയു-കമല എക്സ്പ്രസ് എന്ന പേരിലുള്ള ട്രെയിന്‍ സര്‍വീസിലൂടെ ഇന്ത്യയിലെ സഞ്ചാരികള്‍ക്ക് 19 മണിക്കൂര്‍ ട്രെയിന്‍ യാത്രയിലൂടെ നേരിട്ടു നേപ്പാളിലെത്താം. നിലവിലുള്ള മറ്റു ട്രെയിന്‍ സര്‍വീസുകള്‍ പോലെ നേപ്പാളിലെത്താന്‍ യാത്രക്കാര്‍ക്ക് ട്രെയിനുകള്‍ മാറി മാറി സഞ്ചരിക്കേണ്ടിവരില്ല. 28 മുതല്‍ ആരംഭിക്കുന്ന സര്‍വീസ് ആഴ്ചയിലൊരിക്കലായിരിക്കും ഉണ്ടാകുക. അയോധ്യ മുതല്‍ നേപ്പാള്‍ വരെ പത്ത് സ്റ്റേഷനുകളുണ്ടാകും.
നേപ്പാളിലേക്കെത്താന് വീസ ആവശ്യമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടോ സാധുവായ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളോ കൈയില്‍ കരുതിയാല്‍ മതി.
Content Highlights: PM Narendra Modi and Nepal PM Balendra Shah flagged off the 604-km Saryu Kamala Express connecting Ayodhya Cantt and Janakpur Dham. Starting on the 28th, the weekly 19-hour train runs across ten stations without requiring train changes. Indian travelers need only a passport or valid voter ID.





