Kerala
കോടതി വിധി അംഗീകരിക്കുന്നു; വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്: മന്ത്രി റോജി എം ജോണ്‍
സര്‍വകലാശാല അവരുടെ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി എടുത്തത്
കോഴിക്കോട് | കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍.
സര്‍വകലാശാല അവരുടെ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി എടുത്തത്. അതിനെതിരേയുണ്ടായ കോടതി വിധി അംഗീകരിക്കുന്നു. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പക്ഷെ അവര്‍ സര്‍ക്കാരിനെ സമീപിച്ചില്ലെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമാണ് ഹൈക്കോടതി വിധി. അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി റദ്ദാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് സുപ്രധാന വിധി പറഞ്ഞതോടെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാലമായി തുടരുന്ന സമരം പിന്‍വലിച്ചു. കോടതി വിധിക്കു ശേഷം ക്യാമ്പസ്സില്‍ എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ കൂറ്റന്‍ ആഹ്ലാദ പ്രകടനം നടന്നു.
Content Highlights: Higher Education Minister Roji M John accepted the High Court ruling allowing 16 suspended Kalady university students to take exams. The court quashed the disciplinary panel report and ordered suspension revoked. Students ended their indefinite strike and celebrated on campus.



