Saudi Arabia
മദീന വിമാനത്താവളത്തിൽ വൻ നിക്ഷേപ-വാണിജ്യ അവസരങ്ങൾ പ്രഖ്യാപിച്ചു; വികസന പദ്ധതികൾക്ക് വേഗമേറുന്നു
ചില്ലറ വിൽപ്പന ശാലകൾ, വ്യോമയാന അനുബന്ധ സേവനങ്ങൾ തുടങ്ങിയവയിൽ നിക്ഷേപകർക്ക് വലിയ സാധ്യതകളാണ് തുറന്നുകിട്ടുന്നത്.
130 കോടിയിലധികം സഊദി റിയാൽ നിക്ഷേപത്തിൽ നടപ്പിലാക്കുന്ന വിമാനത്താവള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ വാണിജ്യ അവസരങ്ങൾ ഒരുക്കുന്നത്. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ വാർഷിക യാത്രാ ശേഷി 1.8 കോടിയായി ഉയരും. ഇതിൽ നിലവിലുള്ള ഒന്നാം യാത്രാ മന്ദിരത്തിന്റെ ശേഷി 1.25 കോടിയായും, പുതുതായി നിർമ്മിക്കുന്ന രണ്ടാം അന്താരാഷ്ട്ര യാത്രാ മന്ദിരത്തിന്റെ ശേഷി 55 ലക്ഷമായും വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഉംറ, ഹജ്ജ് തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിലുണ്ടാകുന്ന വൻ വർദ്ധനവ് കണക്കിലെടുത്ത്, യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതികളിലൂടെ തൈബ ലക്ഷ്യമിടുന്നത്.
Content Highlights: Operator Tibah announced commercial and investment tenders for existing and new terminals at Madinah’s Prince Mohammed bin Abdulaziz International Airport. Phase two expansion exceeding 1.3 billion Saudi riyals will raise annual capacity to 18 million passengers. The move supports rising Umrah, Hajj, and tourism arrivals.




