Connect with us

Kerala

ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചു കയറി രണ്ട് യുവാക്കള്‍ മരിച്ചു

ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ഉണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശി പ്രവീണ്‍കുമാര്‍(28), തമിഴ്‌നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിന്‍(21) എന്നിവരാണ് മരിച്ചത്

Published

|

Last Updated

കൊച്ചി | ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ഉണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശി പ്രവീണ്‍കുമാര്‍(28), തമിഴ്‌നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിന്‍(21) എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ 457-ാം നമ്പര്‍ മെട്രോ തൂണിന് സമീപത്തായിരുന്നു അപകടം. പൊറ്റക്കുഴിയില്‍ ഒരു വിവാഹ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബൈക്ക് യാത്രക്കാരായ യുവാക്കള്‍. അമിതവേഗത്തിലെത്തിയ ബൈക്ക് ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തെ വളവില്‍വെച്ച് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സമീപത്തുണ്ടായിരുന്നവര്‍ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

Content Highlights: Two young bike riders died after their speeding motorcycle lost control and crashed onto the pavement near Changampuzha Park in Kochi around 3 am. Police identified the deceased as 28-year-old Praveen Kumar from Kottayam and 21-year-old Ribin from Kotagiri in Nilgiris. They were returning from an event when the crash occurred.