Kerala
പടക്കം പൊട്ടിക്കല്‍ വിലക്കി; വിവാഹ വീട്ടില്‍ സംഘര്‍ഷം
വിവാഹവീടിന് സമീപം മരണം നടന്ന വീടുള്ളത് കൊണ്ട് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വരന്റെ വീട്ടുകാരോട് മഹല്ല് കമ്മിറ്റിയും നാട്ടുകാരും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു
കോഴിക്കോട് | വിവാഹ വീടിനു സമീപം മരണം നടന്ന വീടുള്ളതിനാല്‍ പടക്കം പൊട്ടിക്കലും ബാന്‍ഡും ഒഴിവാക്കണമെന്ന് നാട്ടുകാര്‍. ഇതു കൂട്ടാക്കാതെ വരന്റെ സംഘം. ഇതോടെ നാദാപുരത്ത് വിവാഹച്ചടങ്ങില്‍ കൂട്ടത്തല്ല്.
വരനൊപ്പം പടക്കവുമായി എത്തിയ സുഹൃത്തുക്കളെ നാട്ടുകാര്‍ തടഞ്ഞതോടെ വധുവിന്റെ വീടിന് സമീപത്തുവച്ചാണ് നാട്ടുകാരും വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ലുണ്ടായത്. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. നാദാപുരം വരിക്കോളിയിലാണ് ഇന്നലെ വൈകീട്ട് വധുവിന്റെ വീട്ടിലേക്ക് വരനൊപ്പമെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് വിവാഹം ആഘോഷമാക്കാന്‍ പടക്കം പൊട്ടിച്ചത്.
വിവാഹവീടിന് സമീപം മരണം നടന്ന വീടുള്ളത് കൊണ്ട് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വരന്റെ വീട്ടുകാരോട് മഹല്ല് കമ്മിറ്റിയും നാട്ടുകാരും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ വരന്റെ വീട്ടുകാര്‍ പടക്കം പൊട്ടിക്കലും ബാന്‍ഡ് അടിയും തുടര്‍ന്നു. ഇതോടെ നാട്ടുകാര്‍ ബാന്‍ഡ് മേളം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
വരന്റെ സുഹൃത്തുക്കള്‍ അത് കേള്‍ക്കാന്‍ തയ്യാറാവാത്തതോടെ വാക്കേറ്റവും സംഘര്‍ഷവുമായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നീട് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ എത്തിയ ശേഷമാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് കയറ്റിയത്. കഴിഞ്ഞ ദിവസം നാദാപുരത്തിന് സമീപമുള്ള ആയഞ്ചേരിയിലെ വിവാഹവീട്ടില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ വധുവിന്റെ അമ്മയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റിരുന്നു.
Content Highlights: A clash erupted at a wedding in Varikoli near Nadapuram, Kozhikode after the groom’s group burst fireworks and played band music despite a nearby death. Locals and the mahal committee had asked them to avoid celebrations, leading to arguments before police intervened. The incident follows a similar fireworks clash at Ayanchery.



