Uae
2027ലും ശമ്പള വർധന പരിമിതം; ഐ ടി മേഖലയിൽ കൂടുതൽ സാധ്യത
77 ശതമാനം കമ്പനികളും ശമ്പളം മാറ്റമില്ലാതെ നിലനിർത്തുകയോ ചെയ്യും
ദുബൈ|യു എ ഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് 2027-ലെ ശമ്പളവർധന സംബന്ധിച്ച് പുതിയ വിലയിരുത്തൽ. ഭൂരിഭാഗം കമ്പനികളും അടുത്ത വർഷം ശമ്പളം നിലവിലെ നിരക്കിൽ തുടരാനോ ചെറിയ വർധന അനുവദിക്കാനോ ആണ് പദ്ധതിയിടുന്നതെന്ന് കോപ്പർ ഫിച്ച് നടത്തിയ സർവേ വ്യക്തമാക്കുന്നു.
സർവേയിൽ പങ്കെടുത്ത സ്ഥാപനങ്ങളിൽ 42 ശതമാനം ശമ്പളത്തിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചപ്പോൾ 35 ശതമാനം സ്ഥാപനങ്ങൾ ഒന്ന് മുതൽ അഞ്ച് ശതമാനം വരെ വർധന നൽകാനാണ് ആലോചിക്കുന്നത്. അതായത് 77 ശതമാനം സ്ഥാപനങ്ങളിലും ശമ്പളവർധന പരിമിതമായിരിക്കും.
ഐ ടി, ടെലികോം മേഖലകളിൽ സാധ്യത
ഐ ടി മേഖലയിലാണ് കൂടുതൽ ശമ്പളവർധനക്ക് സാധ്യത. ഈ മേഖലയിലെ 63 ശതമാനം സ്ഥാപനങ്ങളും വർധന ആസൂത്രണം ചെയ്യുന്നുണ്ട്. ടെലികോം മേഖലയിൽ 60 ശതമാനവും ഹെവി ഇൻഡസ്ട്രി, നിർമാണ മേഖലകളിൽ 59 ശതമാനവും വർധന പ്രതീക്ഷിക്കുന്നു.
സർവേയിൽ 1,091-ലധികം ഗൾഫ് സ്ഥാപനങ്ങളിലെ 4.5 ലക്ഷത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വിവരങ്ങളാണ് ഉൾപ്പെടുത്തിയത്. 42 ശതമാനം സ്ഥാപനങ്ങൾ 2027-ൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഐ ടി, നിർമിതബുദ്ധി, ഡാറ്റ, എൻജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ നൈപുണ്യങ്ങൾ നേടിയെടുക്കുന്ന പ്രവാസികൾക്ക് തൊഴിൽവിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: A Cooper Fitch survey covering over 1,091 Gulf firms indicates that 77 percent expect stagnant or 1 to 5 percent salary increases in 2027. Higher pay growth is projected in IT at 63 percent, telecom at 60 percent, and heavy industry and construction at 59 percent. Meanwhile, 42 percent of firms plan to expand headcount, favoring AI, data, IT, and engineering skills.



