Connect with us

Kerala

മുന്നണിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ആര്‍എസ്പി; കാബിനറ്റ് പദവികള്‍ വേണമെന്നും ആവശ്യം

യുഡിഎഫില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വിയോജിപ്പുകള്‍ മുന്നണി യോഗത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത്.

Published

|

Last Updated

തിരുവനന്തപുരം |  ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനങ്ങള്‍ വൈകുന്നതില്‍ അതൃപ്തി പ്രകടമാക്കി ആര്‍എസ്പി. പദവി വിഭജനങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി , മന്ത്രിസഭയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയ പുനരധിവാസത്തിന് കാബിനറ്റ് പദവികള്‍ നല്‍കുന്നതാണോ യുഡിഎഫ് നയമെന്ന് ചോദിച്ച എന്‍ കെ പ്രേമചന്ദ്രന്‍ , അങ്ങനെയെങ്കില്‍ ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് എ എ അസീസിന് കാബിനറ്റ് റാങ്കോടെ പദവി നല്‍കണമെന്നും ആവശ്യപ്പെട്ടു.കാബിനറ്റ് പദവികള്‍ നല്‍കുന്നതില്‍ മുന്നണിയില്‍ കൂടിയാലോചനകള്‍ നടന്നിട്ടില്ല. ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും ക്യാബിനറ്റ് പദവിയില്‍ ചര്‍ച്ച നടന്നതായി അറിവില്ല .നേതാക്കളുമായി ചിലപ്പോള്‍ സംസാരിച്ച് കാണാം. എല്ലാ പാര്‍ട്ടികള്‍ക്കും കാബിനറ്റ് പദവി കൊടുക്കാമെങ്കില്‍ ആര്‍എസ്പിക്ക് എന്താ അയോഗ്യതയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ചോദിച്ചു

മുന്നണിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ല. കെപിസിസി പ്രസിഡന്റും ആര്‍എസ്പി സെക്രട്ടറിയും എല്ലാം കാബിനറ്റില്‍ ഉണ്ടങ്കിലും രാഷ്ട്രീയ ചര്‍ച്ച അവിടെ നടക്കണം എന്നില്ല. യുഡിഎഫില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വിയോജിപ്പുകള്‍ മുന്നണി യോഗത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത്. യുഡിഎഫ് നിരന്തരം ചേരണം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Content Highlights: RSP leader N K Premachandran expressed displeasure over delays in sharing board and corporation posts and sought completion this month. He questioned UDF policy on cabinet ranks for political rehabilitation and demanded a cabinet-rank post for A A Aziz. He urged regular front meetings to resolve disputes

---- facebook comment plugin here -----

Latest