International
സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍; നവംബര്‍ 30 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും
നവംബര്‍ 30 വരെയുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് അധിക നിരക്കില്ലാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിവെക്കാവുന്നതാണ്.
ദമാം | ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സഊദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ നവംബര്‍ 30 തിങ്കളാഴ്ച വരെ നീട്ടിയതായി അറിയിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും.
ഇന്ന് പുറത്തിറക്കിയ പുതിയ യാത്രാ നിര്‍ദേശത്തിലാണ് വിമാനക്കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ 30 വരെയുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് അധിക നിരക്കില്ലാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിവെക്കാവുന്നതാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാര്‍ക്ക് സഊദിയിലെ സര്‍വീസ് ഉള്ള മറ്റ് വിമാനത്താവളങ്ങളിലേക്കോ അല്ലെങ്കില്‍ ബഹ്റൈനിലേക്കോ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും. യാത്ര റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും റീഫണ്ട് ആയി തിരികെ ലഭിക്കും.
നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എയര്‍ലൈന്‍ വെബ്സൈറ്റ് വഴിയോ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ വഴിയോ യാത്രാ തീയതികളില്‍ മാറ്റം വരുത്താവുന്നതാണ്. എന്നാല്‍ ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റെടുത്തവര്‍ അതത് ഏജന്സികളുമായിത്തന്നെ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാര്‍ +91 124 693 5600 എന്ന നമ്പറിലും എയര്‍ ഇന്ത്യ യാത്രക്കാര്‍ +91 11 6932 9333, +91 11 6932 9999 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
Content Highlights: Air India and Air India Express have extended flight suspensions to and from Jeddah, Riyadh, and Dammam until November 30, 2026. The move follows ongoing regional security concerns in Saudi Arabia. Passengers traveling between India and Saudi cities face continued disruption.




