Connect with us

National

നാവികസേനയില്‍ സേവന കാലാവധി നീട്ടുന്ന അഗ്‌നിവീറുകള്‍ക്ക് വിവാഹത്തിന് അനുമതി

2022ന്റെ അവസാനത്തില്‍ നാവികസേനയില്‍ ചേര്‍ന്ന ആദ്യ ബാച്ച് അഗ്‌നിവീറുകള്‍ നാല് വര്‍ഷത്തെ സേവനം ഈ മാസം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി | അഗ്‌നിപഥ് പദ്ധതിയിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തിക്കൊണ്ട്, നാല് വര്‍ഷത്തെ പ്രാഥമിക സേവനത്തിന് ശേഷം സേവന കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടാന്‍ തിരഞ്ഞെടുക്കുന്ന അഗ്‌നിവീറുകള്‍ക്ക് വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ നാവികസേന അനുമതി നല്‍കി. 2022ന്റെ അവസാനത്തില്‍ നാവികസേനയില്‍ ചേര്‍ന്ന ആദ്യ ബാച്ച് അഗ്‌നിവീറുകള്‍ നാല് വര്‍ഷത്തെ സേവനം ഈ മാസം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.

നാല് വര്‍ഷത്തെ സേവനത്തിന് ശേഷം രണ്ട് വര്‍ഷത്തേക്ക് കാലാവധി നീട്ടാന്‍ താത്പര്യപ്പെടുന്ന അഗ്‌നിവീറുകള്‍ക്ക്, വീണ്ടും ചേരുന്ന ഘട്ടത്തിലെ നിര്‍ബന്ധിത പ്രാഥമിക പരിശീലനം പൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാന്‍ സാധിക്കും എന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഈ ഘട്ടത്തില്‍ ട്രേഡ് അധിഷ്ഠിതവും തൊഴില്‍പരവുമായ പ്രൊഫഷണല്‍ പരിശീലനമാണ് നല്‍കുന്നത്. നാവികസേനയിലെ തൊഴില്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനുമാണ് ഈ നീക്കം.

2022 ജൂണില്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയുടെ ആദ്യ വ്യവസ്ഥയനുസരിച്ച് നാല് വര്‍ഷ കാലാവധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും, നിലവിലുള്ള അഗ്‌നിവീറുകളുടെ സേവന കാലാവധി ആറ് വര്‍ഷമാക്കി ഉയര്‍ത്താന്‍ നവംബര്‍ 4ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ യഥാര്‍ത്ഥ വ്യവസ്ഥ പ്രകാരം ആദ്യ ബാച്ചിലെ 75 ശതമാനം പേരെയും നാല് വര്‍ഷത്തിന് ശേഷം പിരിച്ചുവിടാനും 25 ശതമാനം പേരെ മാത്രം സര്‍വീസില്‍ നിലനിര്‍ത്താനുമായിരുന്നു തീരുമാനം. സ്ഥിരം പെന്‍ഷന് പകരം നിശ്ചിത തുക നല്‍കി പിരിച്ചുവിടുന്നതിലും കുറഞ്ഞ സേവന കാലാവധിയിലും പ്രതിഷേധിച്ച് പദ്ധതി പ്രഖ്യാപിച്ച സമയത്ത് രാജ്യത്തുടനീളം വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.

Content Highlights: The Indian Navy now permits Agniveers who opt for a two-year service extension after four years to marry once mandatory training ends. The move follows the Union Cabinet’s November 4 decision to raise the Agnipath tenure cap to six years as the first batch completes four years. Trade and professional training will be provided during the extended phase to boost appeal.
---- facebook comment plugin here -----

Latest