Connect with us

Kerala

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

തലശ്ശേരിയില്‍ നിന്നും ഓട്ടോയില്‍ വില്‍പ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം.

Published

|

Last Updated

കണ്ണൂര്‍| കതിരൂര്‍ മൂന്നാംമൈലില്‍ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം. മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി എന്‍ പ്രദീപനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായുരുന്നു സംഭവം. തലശ്ശേരിയില്‍ നിന്നും ഓട്ടോയില്‍ വില്‍പ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

---- facebook comment plugin here -----

Latest