Connect with us

Uae

ദുബൈ; പൊതുഗതാഗതം ഉപയോഗിച്ചത് 80.2 കോടി

ശരാശരി പ്രതിദിന യാത്രികരുടെ എണ്ണം 22 ലക്ഷമായി ഉയർന്നു.

Published

|

Last Updated

ദുബൈ|കഴിഞ്ഞ വർഷം ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത് 80.2 കോടി യാത്രക്കാരെന്ന് ആർ ടി എ. മുൻവർഷത്തെ 74.71 കോടി യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 7.4 ശതമാനം വർധനവാണിത്. ശരാശരി പ്രതിദിന യാത്രികരുടെ എണ്ണം 22 ലക്ഷമായി ഉയർന്നു. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയതും കൂടുതൽ സ്ഥലങ്ങളിലേക്ക് ഗതാഗത സൗകര്യം വ്യാപിപ്പിച്ചതും വിവിധ യാത്രാ മാർഗങ്ങൾ ഏകോപിപ്പിച്ചതുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.

മെട്രോ, ട്രാം, പൊതു ബസ്സുകൾ, അബ്രകൾ, ഫെറികൾ, വാട്ടർ ടാക്‌സികൾ എന്നിവയുൾപ്പെടെയുള്ള ഗതാഗത മാർഗങ്ങളിലാണ് യാത്രക്കാരുടെ തിരക്ക് വർധിച്ചത്. ഇതുകൂടാതെ ആപ്പ് അധിഷ്ഠിത വാഹനങ്ങൾ, മണിക്കൂർ വാടകക്ക് നൽകുന്ന വാഹനങ്ങൾ, ഓൺ ഡിമാൻഡ് ബസ്സുകൾ, ടാക്‌സികൾ എന്നിവയും പൊതുജനങ്ങൾ വലിയതോതിൽ ഉപയോഗിക്കുന്നുണ്ട്. 2.36 കോടി ആളുകൾ ലിമോസിൻ ഉൾപ്പെടെയുള്ള പ്രീമിയം സേവനങ്ങളും പ്രയോജനപ്പെടുത്തി.മെട്രോ ശൃംഖലയുടെ വികസനവും പുതിയ യാത്രാ പദ്ധതികളും വരുന്നതോടെ വരും വർഷങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

---- facebook comment plugin here -----

Latest