Kerala
പുതുവത്സരാഘോഷം: ഡി ജെ പാര്‍ട്ടികളില്‍ ഗുണ്ടകള്‍ക്ക് വിലക്ക്
ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍. അങ്ങനെയുള്ളവര്‍ പങ്കെടുത്താല്‍ പോലീസിനെ വിവരമറിയിക്കണം.
തിരുവനന്തപുരം | തലസ്ഥാനത്ത് പുതുവത്സരാഘോഷത്തിലെ ഡി ജെ പാര്‍ട്ടികളില്‍ ഗുണ്ടകള്‍ക്ക് വിലക്ക്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അങ്ങനെയുള്ളവര്‍ പങ്കെടുത്താല്‍ പോലീസിനെ വിവരമറിയിക്കണം.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡി ജെ നടത്താന്‍ വിളിച്ചുവരുത്തരുത്. ഡി ജെ പാര്‍ട്ടിക്ക് വരുന്നവര്‍ ആയുധങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
ഹോട്ടലുകളും സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പങ്കെടുത്താല്‍ ഉത്തരവാദിത്വം സ്ഥാപന ഉടമകള്‍ക്കായിരിക്കും.
---- facebook comment plugin here -----



