Connect with us

Ongoing News

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് നാളെ സമാപിക്കും

Published

|

Last Updated

കൊണ്ടോട്ടി |  മുപ്പത്തി രണ്ടാമത് എഡിഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് നാളെ സമാപിക്കും. മൂന്ന് ദിവസങ്ങളിലായി കൊണ്ടോട്ടി നെടിയിരുപ്പില്‍ 173 മത്സരങ്ങളിലായി വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫല്‍ ഫൈസി തെന്നല ഉദ്ഘാടനം ചെയ്യും.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ഉല്ലേഖ് മുഖ്യാതിഥിയാവും. സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച കഥാബുക്ക് സാംസ്‌കാരിക സംഗമത്തില്‍ ഇന്ന് ‘വിദ്യാര്‍ഥിത്വം: മാറ്റത്തിന്റെ ശബ്ദങ്ങള്‍ ‘ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ‘മനുഷ്യഘടനയുടെ ജൈവിക നൂലിഴകള്‍’ എന്ന വിഷയത്തില്‍ എസ് എസ് എഫ് കേരള ജന. സെക്രട്ടറി ടി. അബൂബക്കറും ‘മനുഷ്യരോട് മിണ്ടിയ മാപ്പിള കലകളെ’ പറ്റി ഫൈസല്‍ എളേറ്റില്‍, ഡോ. അബ്ദുറഹ്മാന്‍ ഹിക്കമി എന്നിവരും സംസാരിക്കും.

 

വെറുപ്പിന്റെ കാമ്പയിനിന് നമ്മെ വിട്ടു കൊടുക്കാത്ത കാലത്തോളം പ്രതീക്ഷയോടെയാണ് നമ്മള്‍ മുന്നോട്ട് പോവേണ്ടതെന്ന് കഥാബുക്ക് സാംസ്‌കാരിക സംഗമം അഭിപ്രായപ്പെട്ടു. ഒരു വാര്‍ത്തയും ഒറ്റക്ക് സംഭവിക്കുന്നതല്ല, എല്ലാത്തിനും അതിന്റേതായ കാരണങ്ങളുണ്ട്. മൂല കാരണങ്ങളിലേക്ക് ഇഴ കീറി സഞ്ചരിക്കുമ്പോഴേ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം പൂര്‍ണമാവൂ. ജീവിതത്തിലെ പ്രശ്‌നങ്ങളെ റീല്‍സില്‍ തളച്ചിടരുത്. വസ്തുതാപരമായ മാധ്യമം പ്രവര്‍ത്തനങ്ങളാണ് ക്രിയാത്മക രാഷ്ട്രീയത്തെ കെട്ടിപ്പടുക്കുക. കെ ജെ ജേക്കബ്, കെ സി സുബിന്‍, ഡോ. അബ്ദുല്‍ ഹമീദ്, സാലിം കോഡൂര്‍ മുതലായവര്‍ സംസാരിച്ചു. ‘നുറുങ്ങു വെളിച്ചത്തിലും തിളങ്ങുന്ന സൂര്യനാകാന്‍ ശ്രമിക്കണ’മെന്ന് കെ സി സുബിന്‍ ഓര്‍മപ്പെടുത്തി. കെടുതികളെല്ലാം അന്ത്യത്തിലെത്തുമെന്ന ശുഭ പ്രതീക്ഷയാണ് അറ്റുപോകാത്ത ജീവിതങ്ങള്‍ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി