Kerala
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിളിച്ച സ്‌പെഷ്യല്‍ സെനറ്റ് യോഗം ഇന്ന്
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കല്‍ മാത്രമാണ് യോഗ അജണ്ടയായി വിസി തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം|കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിളിച്ച സ്‌പെഷ്യല്‍ സെനറ്റ് യോഗം ഇന്ന്. ചട്ടലംഘനം ഒഴിവാക്കാനാണ് ഇന്ന് യോഗം വിളിച്ചത്. രാവിലെ 11 മണിക്കാണ് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം ചേരുക. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കല്‍ മാത്രമാണ് യോഗ അജണ്ടയായി വിസി തീരുമാനിച്ചിരിക്കുന്നത്.
നാലു മാസത്തില്‍ ഒരിക്കല്‍ സെനറ്റ് യോഗം വിളിക്കണം എന്നാണ് സര്‍വകലാശാല ചട്ടം. ഇത് മറികടന്ന് നവംബര്‍ ഒന്നിന് വിളിച്ച സെനറ്റ് യോഗം ചട്ടവിരുദ്ധമാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്‌പെഷ്യല്‍ സെനറ്റ് യോഗം ചേരാന്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തീരുമാനിച്ചത്.
---- facebook comment plugin here -----



