Kerala
കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ആറുപേര്‍ ആശുപത്രിയില്‍
അമ്പൂരി സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

തിരുവനന്തപുരം | കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആറുപേര്‍ ആശുപത്രിയില്‍. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം.
അമ്പൂരി സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. വീടിനു സമീപത്തെ പറമ്പില്‍ നിന്നുള്ള കൂണാണ് ഇവര്‍ പാചകം ചെയ്ത് ഭക്ഷിച്ചത്.
---- facebook comment plugin here -----