Kerala
'ശ്രീകോവിലിലെ സ്വര്‍ണക്കൊള്ള': ശബരിമലയില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നും പരിശോധന നടത്തി
2019ലെ രേഖകള്‍ എക്സിക്യൂട്ടീവ് ഓഫീസിലെത്തി സംഘം പരിശോധിച്ചു.

പത്തനംതിട്ട | ശബരിമല ശ്രീകോവിലിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനക്കുശേഷം മടങ്ങിയ എസ് ഐ ടി ഇന്ന് വീണ്ടും സന്നിധാനത്തെത്തി.
2019ലെ രേഖകള്‍ എക്സിക്യൂട്ടീവ് ഓഫീസിലെത്തി സംഘം പരിശോധിച്ചു. എസ് പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്തിയത്. ദേവസ്വം വിജിലന്‍സിന്റെ പരിശോധനയും എക്സിക്യൂട്ടീവ് ഓഫീസില്‍ മുമ്പ് നടന്നിരുന്നു.
ദേവസ്വം കമ്മീഷണര്‍ മുതല്‍ തിരുവാഭരണ കമ്മീഷണര്‍ വരെ ഒപ്പിട്ട രേഖകളും മഹസറുകളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----