Connect with us

Kerala

കെ പി സി സി പുനസ്സംഘടിപ്പിച്ചു; രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി

പുതിയ പട്ടികയില്‍ 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരുമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | കെ പി സി സി പുനസ്സംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പുനസ്സംഘടന. പുനസ്സംഘടനാ പട്ടിക എ ഐ സി സി പ്രസിദ്ധീകരിച്ചു. പുതിയ പട്ടികയില്‍ 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരുമുണ്ട്.

ാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, എ കെ മണി, സി പി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി.

തിരുവനന്തപുരം ഡി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെ പി സി സി വൈസ് പ്രസിഡന്റായും നിയമിച്ചു. വി എ നാരായണനാണ് ട്രഷറര്‍. ഹൈബി ഈഡനും രമ്യ ഹരിദാസും വൈസ് പ്രസിഡന്റുമാരായുണ്ട്. സന്ദീപ് വാര്യര്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനവും നല്‍കി.

 

 

 

 

 

Latest