Connect with us

International

ബ്രിക്‌സ് കൂട്ടായ്മയില്‍ സഊദിയും യുഎഇയും ഇറാനും ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍കൂടി; അംഗത്വം അടുത്ത വര്‍ഷം ജനുവരി മുതല്‍

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് പുതിയ അംഗരാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ് |  ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ആറ് പുതിയ അംഗരാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തും. അര്‍ജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാന്‍, സഊദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് പുതിയ അംഗങ്ങള്‍. നിലവില്‍ ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലുള്ളത്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് പുതിയ അംഗരാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. 2024 ജനുവരി മുതല്‍ അംഗത്വം പ്രാബല്യത്തില്‍ വരും. ബ്രിക്സ് അംഗത്വത്തിന്റെ വിപുലീകരണത്തെ ഇന്ത്യ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ മുന്നോട്ടുപോകാനുള്ള നീക്കത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു-മോദി പറഞ്ഞു.

ഈ 3 ദിവസത്തെ ഉച്ചകോടി നല്ല ഫലമുണ്ടാക്കിയതില്‍ സന്തോഷമുണ്ട്. ബ്രിക്‌സിലെ അംഗങ്ങളുടെ വിപുലീകരണത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ട്,’ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി പറഞ്ഞു

 

---- facebook comment plugin here -----

Latest