Connect with us

National

ബെംഗളൂരുവില്‍ ആറ് കിലോഗ്രാം മയക്കുമരുന്ന് പിടികൂടി; മലയാളികള്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍

പിടികൂടിയത് 21 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്.

Published

|

Last Updated

ബെംഗളൂരു | മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ബെംഗളൂരുവില്‍ പിടിയില്‍. ഡല്‍ഹി പോലീസാണ് 21 കോടി രൂപ വിലമതിക്കുന്ന ആറ് കിലോഗ്രാമോളം മെത്താംഫെറ്റാമൈന്‍ ലഹരി മരുന്നുമായി സംഘത്തെ പിടികൂടിയത്.

മലയാളികളായ എ എം സുഹൈല്‍ (31), കെ എം സുജിന്‍ (32), നൈജീരിയന്‍ പൗരന്മാരായ ടോബി ന്യുയോകെ ഡെക്കോ (35), ചിക്വാഡോ നാകെ കിംഗ്‌സ്‌ലി (29), ബെംഗളൂരു സ്വദേശികളായ എം ഡി സഹീദ് (29), ഭാര്യ സുഹ ഫാത്വിമ (നേഹ-29) എന്നിവരാണ് അറസ്റ്റിലായത്.

ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കും കേരളത്തിലേക്കും കള്ളക്കടത്ത് വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ പൗരനാണ് സംഘത്തിലെ പ്രധാനിയെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇവരെ പിടികൂടിയതിനു പിന്നാലെ ഛത്തര്‍പൂരിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 865 ഗ്രാം കൂടി ലഹരിമരുന്ന് കണ്ടെത്തി.

 

Latest