Connect with us

International

ഡിഎന്‍എ ഘടന കണ്ടെത്തിയ പ്രശസ്ത ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സന്‍ അന്തരിച്ചു

1962ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവാണ് അദ്ദേഹം

Published

|

Last Updated

ന്യൂയോര്‍ക്ക്| ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ച വിഖ്യാത ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവുമായ ജെയിംസ് വാട്‌സന്‍ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ന്യൂയോര്‍ക്കിലെ ഈസ്റ്റ് നോര്‍ത്ത്‌പോര്‍ട്ടിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ചിക്കാഗോയിലാണ് അദ്ദേഹം ജനിച്ചത്.

ജെയിംസ് വാട്‌സനും ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനും ചേര്‍ന്നാണ് ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ചത്. 20ാം നൂറ്റാണ്ടിലെ ശാസ്ത്ര ലോകത്തെ നിര്‍ണായക വഴിത്തിരിവായി ഈ കണ്ടുപിടിത്തം മാറി. 1962ല്‍ ഇരുവരേയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തി. 24 വയസുള്ളപ്പോഴാണ് അദ്ദേഹം നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയ വഴി വെട്ടിത്തുറന്ന കണ്ടുപിടിത്തമായിരുന്നു ഇത്.

ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തി അദ്ദേഹം വിവാദത്തിലായിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരേക്കാള്‍ ബുദ്ധി കുറവാണു കറുത്ത വര്‍ഗക്കാര്‍ക്കെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Latest