Connect with us

National

സിംഗു കൊലപാതകം: രണ്ട് നിഹാങ്കുകള്‍കൂടി അറസ്റ്റില്‍

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നാല് നിഹാങ്കുകള്‍ അറസ്റ്റിലായി.

Published

|

Last Updated

ന്യൂഡല്‍ഹി| സിംഗു അതിര്‍ത്തിയിലെ കര്‍ഷക സമരം നടക്കുന്നിടത്ത് ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നിഹാങ്ക് വിഭാഗത്തില്‍പ്പെട്ട ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവരെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നാല് നിഹാങ്കുകള്‍ അറസ്റ്റിലായി.

കുണ്ടലിയിലെ കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ദളിത് യുവാവിനെ രണ്ടു കൈകളും മുറിച്ചശേഷം ക്രൂരമായാണ് കൊലപ്പെടുത്തിയത്. ശേഷം പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നിഹാങ്കുകളാണ് കൊലയ്ക്ക് പിന്നില്‍ എന്നാരോപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തു വരികയും ചെയ്തിരുന്നു. തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിനാണ് കൊല നടത്തിയതെന്ന് നിഹാങ്ക് സംഘടനാ തലവന്‍ ബല്‍വിന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു.

 

Latest